മുംബൈ : ശ്രീലങ്കയേയും തകര്‍ത്തതോടെ ഏകദിന ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ സെമിയിലെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.ശ്രീലങ്കയ്ക്കെതിരെ 302 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്ക 19.4 ഓവറില്‍ 55ന് എല്ലാവരും പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ലോകകപ്പില്‍ രണ്ടാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ ഷമിക്ക് 14 വിക്കറ്റായി. തന്റെ അഞ്ച് വിക്കറ്റ് നേട്ടം പ്രത്യേക രീതിയിലാണ് ഷമി ആഘോഷിച്ചത്. പന്തുകൊണ്ട് തല ചൊറിയുന്നത് പോലെ കാണിക്കുകയായിരുന്നു ഷമി. ആഘോഷത്തിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഷമി ബൗളിംഗ് കോച്ച് പരസ് മാംബ്രയോടുള്ള നന്ദി സൂചകമായിട്ടാണ് അങ്ങനെ ചെയ്തതെന്നാണ് ഗില്‍ പറുയന്നത്. അദ്ദേഹത്തിന് തലമുടിയില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ കാണിച്ചതെന്നും ഗില്‍ വ്യക്തമാക്കുന്നു.