സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ ; കായംകുളത്ത് ഭക്ഷ്യ വിഷബാധയേറ്റത് ഹോട്ടലിൽ നിന്ന് ഷവായി കഴിച്ച 20 ഓളം പേര്‍ക്ക്

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും ഭഷ്യ വിഷബാധ. കായംകുളത്ത് ഹോട്ടലില്‍ നിന്ന് ഷവായി കഴിച്ച 20 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കായംകുളം താലൂക്ക് ആശുപത്രിയിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആളുകള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇടപെട്ട് ഹോട്ടല്‍ പൂട്ടിച്ചു.

ഇന്നലെ ഉച്ചയോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായവര്‍ ആശുപത്രിയില്‍ എത്താൻ തുടങ്ങി. നിരവധിപ്പേര്‍ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെയാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയം ഉയര്‍ന്നുവന്നത്. പിന്നാലെ നിരവധിപ്പേര്‍ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി എത്തിയതോടെ പ്രശ്‌നം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കഴിഞ്ഞ ദിവസം എറണാകുളത്ത് ആര്‍ടിഒയ്‌ക്കും മകനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആര്‍ടിഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Hot Topics

Related Articles