ക്ഷമ ചോദിക്കുന്നു, ഇത് മികച്ച ഗെയിമായിരുന്നു, അന്തരീക്ഷം അവിശ്വസനീയമായിരുന്നു ; തകർപ്പൻ വിജയത്തിനു ശേഷം ഇന്ത്യൻ ആരാധകരോട് ക്ഷമ ചോദിച്ച് വാർണർ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയെ തോല്‍പ്പിച്ച്‌ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍.ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആരാധകരെ വിഷമിപ്പിച്ചതിലാണ് വാര്‍ണറുടെ മാപ്പ് പറച്ചില്‍.

നേരത്തെയും കിരീട നേട്ടത്തില്‍ വാര്‍ണര്‍ പോസ്റ്റിട്ടിരുന്നു. ‘0-2 എന്ന സ്ഥിതിയില്‍ ഞങ്ങളെ എഴുതിത്തള്ളി. ശരി, ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടോ ? അതു സാധ്യമാക്കി ഞങ്ങള്‍ ഓസ്ട്രേലിയയിലേക്ക് വരുന്നു’- വാര്‍ണര്‍ എക്‌സില്‍ കുറിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാന്‍ ക്ഷമ ചോദിക്കുന്നു, ഇത് മികച്ച ഗെയിമായിരുന്നു, അന്തരീക്ഷം അവിശ്വസനീയമായിരുന്നു, ഇന്ത്യ ടൂര്‍ണമെന്റിനെ ഗൗരവതരമായാണ് കണ്ടത്, . എല്ലാവര്‍ക്കും നന്ദി,” വാര്‍ണര്‍ കുറിച്ചു. 

കളിയുടെ എല്ലാ മേഖലകളിലും ഓസ്ട്രേലിയ ഇന്ത്യയെ മറികടന്ന ദിവസമായിരുന്നു ഫൈനലിലേത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 240 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്, എന്നാല്‍ പിന്നീട് ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടിയത് ഓസീസ് ഇന്നിങ്‌സിന് നിര്‍ണായകമായിരുന്നു.

Hot Topics

Related Articles