നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു ; പരിഹാസവുമായി സുരേഷ് ഗോപി

ന്യൂസ് ഡെസ്ക് : സിപിഎം നേതാക്കളുടേത് വെറും വാചകം മാത്രമെന്ന് നടൻ സുരേഷ് ഗോപി. നവകേരള സദസിന് ചെലവാക്കുന്ന പണം കൊണ്ട് പെൻഷൻ കൊടുക്കാമായിരുന്നു. പണം ചെലവാക്കുന്നത് പാര്‍ട്ടിയെ കനപ്പിക്കാനാണ്. താൻ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞവരോട് പുച്ഛം മാത്രമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Advertisements

അതേസമയം കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിക്കെതിരെ സംവിധായകൻ കമല്‍ രംഗത്തെത്തിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമല്‍ വിമര്‍ശിച്ചു. അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണ് ഇത്.ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണ് അദേഹത്തിന്റെ വാക്കുകള്‍. സംഘ്പരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമല്‍ പറഞ്ഞു. ഒരുപക്ഷേ അത്തരക്കാര്‍ ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.