കോട്ടയം  കോടിമതയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ; അറസ്റ്റിലായത് പൊൻകുന്നം സ്വദേശി സുലു

കോട്ടയം : കോടിമതയിൽ നാലുവരിപാതയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പൊൻകുന്നം സ്വദേശി സുലു ആണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പൊതുമുതൽ നശിപ്പിക്കൽ അടക്കം  ഉള്ള ജാമ്യം ഇല്ലാത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം, പൊൻകുന്നം സ്വദേശികളായ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററിൽ കെഎസ്ആർടിസി ബസ് ഉരസിയിരുന്നു.

ഇതിന് പിന്നാലെ ഇവർ ബസിനെ മറികടന്ന ശേഷം ബസ് തടഞ്ഞ ശേഷം കാറിന്റെ ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ്  അടിച്ചു തകർക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരും കാറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് ചിങ്ങവനം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം  നടത്തുന്നതിനിടയിലാണ് യുവതി പോലീസ് സ്റ്റേഷനിൽ വൈകുന്നേരം നാലുമണിയോടെ ഹാജരായത്. ഇവരെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Hot Topics

Related Articles