പ്രധാനമന്ത്രി ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുന്നു ; തുറമുഖങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ എല്ലാം പ്രധാനമന്ത്രിയുടെ കീഴിൽ ; മല്ലികാര്‍ജുൻ ഖാര്‍ഗെ

ജയ്പൂര്‍ : തുറമുഖങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ എല്ലാം പ്രധാനമന്ത്രിയുടെ കീഴിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ.

പ്രധാനമന്ത്രി ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. കോണ്‍ഗ്രസ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ വേണ്ടി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“പ്രധാനമന്ത്രിയും ഈ വഴിയെല്ലാം യാത്രയിലാണ്. ഞങ്ങള്‍ എവിടെയെങ്കിലും പോകണമെന്ന് കരുതിയാല്‍ അതിന് സാധിക്കാറില്ല. ഇതിനര്‍ത്ഥം എല്ലാം പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നാണ്. അദ്ദേഹം ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുകയാണ്” – ഖാര്‍ഗെ പറഞ്ഞു.അവര്‍ തങ്ങളെ തടയാനും ഇല്ലാതാക്കാനും ശ്രമിക്കുമെന്നും എന്നാല്‍ ഭയപ്പെടാൻ കോണ്‍ഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുന്നത് തുടരുമെന്നും അവരുടെ പ്രയാസങ്ങള്‍ നീക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

Hot Topics

Related Articles