കോട്ടയം കോടിമതയിൽ കാറിലെത്തിയ വനിതാ സംഘം കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റുകൾ അടിച്ചു തകർത്തു ; അക്രമം വാഹനം മറികടക്കുന്നതിനിടെയിൽ മിററിൽ ഉരഞ്ഞു എന്നാരോപിച്ച് 

കോട്ടയം : കോട്ടയം കോടിമതയിൽ വനിതാ സംഘം കെ എസ് ആർ ടി സി ബസിന്റെ ഹെഡ് ലൈറ്റ് തല്ലിത്തകർത്തു. കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. കാറിലെത്തിയ വനിതകളാണ് ബസിന്റെ നാല് ഹെഡ് ലൈറ്റുകളും തല്ലിത്തകർത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയിൽ ബസ് വനിതകൾ സഞ്ചരിച്ച കാറിന്റെ സൈഡ് മിററിൽ തട്ടുകയായിരുന്നു . ഇതിനെ തുടർന്ന് പ്രകോപിതരായ ഇവർ കാറിൽ നിന്ന് ഇറങ്ങി ബോണറ്റിൽ നിന്നും ജാക്കി ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർക്കുകയായിരുന്നു. 

കാറിൽ രണ്ട് വനിതകളാണ് ഉണ്ടായിരുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. നിലവിൽ ബസ് കോടി മത യിൽ നിർത്തിയിട്ടിരിക്കുകയാണ്. KL 4 AD 5528 കാറിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടക്കുന്നത്. ബസിൽ നിന്നും യാത്രക്കാരെ ഇതോടെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ബസ് നിലവിൽ വഴിയിൽ നിർത്തിയിട്ടിരിക്കുകയാണ്. ഡ്രൈവറുടെ ഭാഗത്ത് തെറ്റൊന്നും ഉണ്ടായിരുന്നില്ല എന്നും. ഇവർ ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് ബസ് കാറിന്റെ മിററിൽ ഉരയാൻ കാരണമായതെന്നും കണ്ടക്ടർ ഉൾപ്പടെയുള്ളവർ പറഞ്ഞു.

Hot Topics

Related Articles