പഞ്ചായത്ത് കെട്ടിടനമ്പർ അനുവദിച്ചില്ല ; കോട്ടയം മാഞ്ഞൂരിൽ റോഡിൽ കിടന്ന് പ്രതിഷേധ സമരവുമായി പ്രവാസി വ്യവസായി

കോട്ടയം : കെട്ടിടനമ്പർ അനുവദിക്കാത്ത നടപടിയിൽ പഞ്ചായത്ത് പടിക്കൽ സമരവുമായി പ്രവാസി വ്യവസായി .കോട്ടയം  മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജ് ഉടമ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തിയത്. പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ തിരക്ക് വർദ്ദിച്ചതിനാൽ ഷാജിമോനെ പോലീസ് പുറത്തേക്ക് മാറ്റി. ഇതേ തുടർന്ന് മള്ളിയൂർ– മേട്ടുമ്പാറ റോഡിൽ കിടന്നായിരുന്നു.  പ്രതിഷേധം.റോഡിൽ നിന്ന് എണീക്കില്ലെന്ന നിലപാടെടുത്തതോടെ ഗതാഗതവും തടസപ്പെട്ടു.

Advertisements

25 കോടി രൂപ ചിലവിൽ അത്യാധുനിക നിലവാരത്തിൽ‌ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഷാജി മോന്റെ സമരം . പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാവിലെ മോൻസ് ജോസഫ് എം.എൽ.എ പഞ്ചായത്തിൽ എത്തി ഷാജി മോനെ  സന്ദശിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ ജില്ലാതല തർക്ക പരിഹാര സമിതിയോട് പഞ്ചായത്തിനോടും വ്യവസായിയോടും വിവരം അറിയിച്ച് ഇവർ ഉച്ച കഴിഞ്ഞ് സ്ഥലത്തെത്തി പ്രശ്നത്തിനു പരിഹാരം കാണുമെന്ന് എം.എൽ.എ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുകയായിരുന്നു എന്നാണ്  ഇയാളുടെ വാദം. നിസാര കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുകയാണെന്ന് ഷാജിമോൻ ജോര്‍ജ് ആരോപിക്കുന്നു. സ്വന്തം നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ വഴിമുടക്കി നില്‍ക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോൻ ആരോപിക്കുന്നു. നിര്‍മാണ അനുമതി നല്‍കാൻ കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷാജിമോൻ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. 

മാഞ്ഞൂര്‍ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോൻ സ്പോര്‍ട്ടിങ് വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു മന്ത്രിമാര്‍ നേരിട്ടും വ്യവസായ മന്ത്രി ഓണ്‍ലൈൻ വഴിയും പങ്കെടുത്താണ് 90 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിനു ശേഷവും നിസാര കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ കെട്ടിട നമ്പര്‍ നിഷേധിക്കുന്നെന്നാണ് ഷാജിമോന്റെ പരാതി.

ഇതോടെ ഷാജിമോൻ വീണ്ടും വിജിലൻസിനെ സമീപിച്ചു. മന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടു. ഇവരൊക്കെ ഇടപെട്ടിട്ടും പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിന് മാറ്റമുണ്ടായിട്ടില്ലെന്ന് ഷാജിമോൻ ആരോപിക്കുന്നു. ഗതികെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപവാസം നടത്താനും കോടതിയെ സമീപിക്കാനുമുളള തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി എത്തിച്ചാല്‍ ഷാജിമോന് കെട്ടിട നമ്പര്‍ നല്‍കാമെന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി പറഞ്ഞു. പ്രവാസി സംരംഭകനോട് വിദ്വേഷമില്ലെന്നും സമരം പിൻവലിച്ച്‌ രേഖകള്‍ ഹാജരാക്കാൻ ഷാജിമോൻ തയാറാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഷാജിമോൻ ജോര്‍ജ് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.