ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ സംഭവിക്കാന്‍ പോകുന്നത് ജനദ്രോഹ സമീപനങ്ങൾ ;  മുന്നറിയിപ്പുമായി ഡികെ ശിവകുമാര്‍

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായി മാറിയത് ബി ജെ പിയെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് സംസാഥന ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍.2024 കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന ജനസേവന പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

“ഞങ്ങളുടെ തിരഞ്ഞെടുപ്പ് ഉറപ്പുകള്‍ രാജ്യത്തിനാകെ മാതൃകയായി. കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍, ഞങ്ങളുടെ ഉറപ്പുകള്‍ നിരോധിക്കാൻ നിയമം കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ സംസാരിക്കവെ ശിവകുമാര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ഖജനാവ് നഷ്ടത്തിലാകുമെന്ന അവകാശപ്പെട്ട് ബി ജെ പി പദ്ധതികളെ എതിര്‍ത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതികള്‍ ബി ജെ പിയടക്കം വാഗ്ദാനം ചെയ്യുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. “ഇപ്പോള്‍, ബി ജെ പി പോലും മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് സമാനമായ ഉറപ്പുകള്‍ വാഗ്ദാനം ചെയ്യാൻ തിരക്കുകൂട്ടുകയാണെന്ന് എല്ലാവരേയും ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു. നേരത്തെ പറഞ്ഞത് അല്ല, അവര്‍ ഇന്ന് പ്രാവര്‍ത്തികമാക്കുന്നത്,” അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles