ന്യൂസ് ഡെസ്ക് : ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ജയിച്ച് സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. വ്യാഴാഴ്ച വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ലങ്കയ്ക്കെതിരെ 302 റണ്‍സിന്റെ ജയം നേടിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായത്.ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറയുടെ ബോളിംഗ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയല്‍ അലക്സാണ്ടര്‍.
എക്സിലൂടെയാണ് ബുംറയുടെ ബോളിംഗ് നിയമവിരുദ്ധമാണെന്ന് ഡാനിയല്‍ ആരോപിച്ചത്. ഐസിസിയോട് ബുംറയുടെ ബോളിംഗ് ആക്ഷന്‍ പരിശോധിക്കണമെന്നും ഡാനിയേല്‍ ആവശ്യപ്പെട്ടു. ‘ഇന്ത്യന്‍ മീഡിയം പേസര്‍ ജസ്പ്രീത് ബുംറയുടെ സംശയാസ്പദമായ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധിക്കപ്പെടുകയും ചെയ്യണം’എന്നാണ് ഡാനിയല്‍ എക്സില്‍ കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഡാനിയലിന്റെ ആരോപണത്തിന് വലിയ തോതില്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ലങ്കയുടെ ഭാരിച്ച തോല്വിയുണടെ നാണം മറക്കാന്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വേറെ ആര്‍ക്കും ഇതുവരെ തോന്നാത്തത് ഈ അവസരത്തില്‍ തോന്നിയതിന്റെ ചേതോവികാരം പകല്‍ പോലെ വ്യക്തമാണെന്നും വിമര്‍ശകര്‍ പറയുന്നു.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അഞ്ചോവര്‍ എറിഞ്ഞ ബുംറ വെറും എട്ട് റണ്‍സ് മാത്രമാണ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ബുംറ അഞ്ചാം സ്ഥാനത്തുണ്ട്. ഏഴ് കളികളില്‍ 15 വിക്കറ്റാണ് ബുമ്രയുടെ നേട്ടം.