ഗരുഡൻ പറന്നിറങ്ങുന്നത് നവംബർ 3 ന് ; സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ ആവേശത്തിൽ ആരാധകർ

മൂവി ഡെസ്ക്ക് : സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലല്‍ ചിത്രം “ഗരുഡൻ ” നവംബര്‍ 3ന് തീയറ്ററുകളില്‍ എത്താൻ ഒരുങ്ങുന്നു.നീതിയ്ക്കായുള്ള പോരാട്ട കഥയാണ് ചിത്രം പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തില്‍ അഭിരാമിയാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം ഒരു ലീഗല്‍ ത്രില്ലറാണ്. പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ ഉണര്‍ത്തുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗര്‍, തലൈവാസല്‍ വിജയ്, ദിലീഷ് പോത്തൻ, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാര്‍ജ് അഖില്‍ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യര്‍, ആര്‍ട്ട്‌ സുനില്‍ കെ. ജോര്‍ജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ.സ്റ്റില്‍സ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

Hot Topics

Related Articles