വിരമിച്ചത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാത്രം ; ഐപിഎല്ലിൽ തുടർന്നേക്കുമെന്ന  സൂചന നൽകി മഹേന്ദ്ര സിംഗ് ധോണി 

ബംഗളൂരു : താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമെ വിരമിച്ചിട്ടുള്ളൂ എന്ന് ഓര്‍മ്മിച്ച്‌ എം എസ് ധോണി. ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ധോണി താന്‍ വിരമിച്ചിട്ടില്ല എന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. അവതാരകന്‍ ധോണിയോട് താങ്കള്‍ വിരമിച്ചല്ലോ എന്ന് പറഞ്ഞപ്പോള്‍ അവതാരകനെ തിരുത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. 

അടുത്ത ഐ പി എല്ലില്‍ ധോണി ഉണ്ടാകും എന്ന് സൂചന തരുന്ന കാര്യമാണ് ഇത്. കഴിഞ്ഞ ഐ പി എല്‍ അവസാനം താന്‍ വിരമിക്കുന്നില്ല എന്നും നവംബറില്‍ ആകും താന്‍ അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന് അറിയിക്കുക എന്നും ധോണി പറഞ്ഞിരുന്നു. മുട്ടിന് ശസ്ത്രക്രിയ നടത്തിയ ധോണി ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് വരികയാണ്.

Hot Topics

Related Articles