ആദ്യ ഓവറിൽ ഹിറ്റ്മാൻ വീണു ! ശ്രീലങ്കക്കെതിരെ കരുതലോടെ ബാറ്റേന്തി വിരാടും ഗില്ലും ; ഏഷ്യാ കപ്പിന്റെ പ്രതികാരം ചെയ്യുമെന്ന താക്കീതുമായി ലങ്കൻ കോച്ച്

സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പിന് മുന്‍പ് ഒരുപാട് ദൗര്‍ബല്യങ്ങള്‍ കാണിച്ചിരുന്നെങ്കിലും ലോകകപ്പ് ടൂര്‍ണമെന്റില്‍ ഉടനീളം സ്വപ്നസമാനമായ പ്രകടനമാണ് ഇന്ത്യന്‍ നിര കാഴ്ചവെയ്ക്കുന്നത്.ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ഏഴാമത് വിജയം ലക്ഷ്യമിട്ട് വരുന്ന ഇന്ത്യയ്ക്ക് ശ്രീലങ്കയാണ് ഇന്ന് എതിരാളികള്‍. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ രോഹിത്തിനേയും നഷ്ടമായി.  ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെ ഈസി വാക്കോവര്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശ്രീലങ്കന്‍ പരിശീലകനായ ക്രിസ് സില്‍വര്‍വുഡ്.

ഇക്കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിലേറ്റ അപമാനം ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പ്രചോദനം നല്‍കുമെന്നാണ് ക്രിസ് സില്‍വര്‍വുഡ് പറയുന്നത്. കൊളംബോയില്‍ തങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ നാണം കെടുന്ന തോല്‍വിയായിരുന്നു ശ്രീലങ്ക ഏറ്റുവാങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഷ്യാകപ്പിലെ വന്‍ തോല്‍വി ഇന്ത്യക്കെതിരെ പോരാടാന്‍ കരുത്ത് നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സില്‍വര്‍വുഡ് പറയുന്നു. ഇന്ത്യ വളരെ മികച്ച ടീമാണെന്ന് അംഗീകരിക്കുന്നു. എന്നാല്‍ ഞങ്ങളുടെ കരുത്ത് എന്താണെന്ന് തെളിയിക്കാന്‍ ഇത് നല്ല അവസരമാണ്. ഏഷ്യാകപ്പിലെ തോല്‍വി താരങ്ങള്‍ക്ക് പകരം വീട്ടാനുള്ള പ്രചോദനം നല്‍കുമെന്ന് കരുതുന്നു. സില്‍വര്‍വുഡ് വ്യക്തമാക്കി.

Hot Topics

Related Articles