GST സ്വർണ്ണ റെയ്ഡ്; അഞ്ചു കൊല്ലത്തിനിടെ നടന്നത് 1000 കോടിയുടെ നികുതി വെട്ടിപ്പ്

തൃശ്ശൂര്‍: GST സ്വർണ്ണ റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. 5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ്  പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി  വെട്ടിപ്പ്. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചത്. വിശദ പരിശോധനയ്ക്ക് പ്രത്യേക സംഘം തയ്യാറെടുക്കുകയാണ്.

Advertisements

41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കി. 90 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ്  ജി എസ് ടി സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കള്ളക്കടത്ത് മേഖലയെ തിരിഞ്ഞുനോക്കാതെ നിയമപരമായി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാര,നിർമാണശാലകളിൽ മാത്രം റെയ്ഡ് നടത്തി ജിഎസ്ടി ഉദ്യോഗസ്ഥർ മേഖലയെ ആകെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. 

സ്വർണം പിടിച്ചതിന്റെയും നികുതി വെട്ടിപ്പിന്റെയും ഒക്കെ കണക്കുകൾ പെരുപ്പിച്ച് കാട്ടുകയാണ് ഉദ്യോഗ്സഥരെന്നും സംഘടന സംസ്ഥാനജനറൽ സെക്രട്ടറി കെ സുരേന്ദ്രനും ട്രഷറർ എസ് അബ്ദുൽ നാസറും കുറ്റപ്പെടുത്തി. സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാര മേഖല തകർക്കാൻ മാത്രമേ അനാവശ്യ റെയ്ഡുകൾ ഉപകരിക്കു എന്നും സംഘടനാനേതാക്കൾ കുറ്റപ്പെടുത്തി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.