ക്യാമ്പുകളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്; ദുരന്തമേഖലകളില്‍ അനാവശ്യ സന്ദര്‍ശനത്തിന് പോകരുത്; വീടുകളിലെ ചെളി നീക്കാന്‍ ഫയര്‍ ഫോഴ്‌സ്; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അറിയാം

തിരുവനന്തപുരം: മഴക്കെടുതി ഒഴിഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണം. ആന്റിജന്‍ പരിശോധനകള്‍ സംഘടിപ്പിക്കും. പൊസിറ്റീവ് ആകുന്ന ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ പ്രത്യേക ക്വാറന്റീനില്‍ കഴിയണം. ക്യാമ്പുകളില്‍ മാസ്‌ക് നിര്‍ബന്ധം. കുട്ടികളെയും വയോധികരെയും പ്രത്യേകം ശ്രദ്ധിക്കണം. ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ശാരീരിക- മാനസിക ബുദ്ധിമുട്ട് ഉള്ളവര്‍ ക്യാമ്പ് അധികൃതരെ വിവരം അറിയിക്കണം.

Advertisements

മഴ തുടരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുണ്ട്. വ്യക്തി- പരിസര ശുചിത്വം പ്രധാനമാണ്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം കുടിക്കണം. ശുദ്ധമായ കുടിവെള്ളം ക്യാമ്പുകളില്‍ ലഭ്യമാക്കാന്‍ തദ്ദേശസ്വയം ഭരണ- റവന്യൂ- ആരോഗ്യ- ജലവിഭവ വകുപ്പ് ശ്രദ്ധിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കും. വീടുകളിലെ ചെളി നീക്കാന്‍ ഫയര്‍ഫോഴ്‌സ് ഫലപ്രദമായി ഇടപെടണം. വൊളന്റീയര്‍മാരുടെ സഹായവും തേടാം. നദികളിലെ മണന്‍ നീക്കാന്‍ ജില്ലാ ഭരണ സംവിധാനങ്ങള്‍ ശ്രദ്ധിക്കണം. മലിനമായ കിണറുകള്‍ വൃത്തിയാക്കണം. വൈദ്യുതി പുനഃസ്ഥാപിക്കല്‍ വേഗത്തിലാക്കും. സന്നദ്ധപ്രവര്‍ത്തകരെ എല്ലാ ഘട്ടത്തിലും ഉപയോഗപ്പെടുത്തും.

അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചെറുബോ്ടടുകള്‍, ലൈഫ് ജാക്കറ്റ്, ജെസിബി തുടങ്ങിയവ തയ്യാറാക്കിയിരുന്നു. പൊലീസ് സേനയും അഗ്നിശമനരക്ഷാ സേനയും ഫലപ്രദമായി ഇടപെട്ടു. അടുത്ത ആഴ്ച തുലാവര്‍ഷം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ കരുതലും ജാഗ്രതയും വേണം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. ദുരന്തഘട്ടത്തില്‍ സുമനസ്സുകള്‍ സഹായം നല്‍കാന്‍ മുന്നോട്ട് വന്നിരുന്നു.

കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. പുതിയ കേസുകള്‍ പതിനേഴ് ശതമാനത്തോളം കുറഞ്ഞു. ആദ്യ ഡോസ് എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണം. കുട്ടികള്‍ക്കിടയില്‍ നാല്പ്പത് ശതമാനം പേരില്‍ ആന്റിബോഡി കണ്ടെത്തി.

Hot Topics

Related Articles