ഓട്ടംതുള്ളലിൽ ഗിന്നസ് നേടി കുറിച്ചിത്താനം ജയകുമാർ 

കുറവിലങ്ങാട് :   പ്രശസ്ത കലാകാരൻ കുറിച്ചിത്താനം ജയകുമാർ തുടർച്ചയായി 25  മണിക്കൂർ 5 മിനിട്ട് . ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഗിന്നസ് റിക്കാർഡ് എന്ന ചരിത്രത്തിലിടം നേടി.  കുറിച്ചിത്താനം കാരിപ്പടവത്തുകാവ് ക്ഷേത്ര മൈതാനിയിലെ വേദിയിൽ 2022 സെപ്റ്റബർ ഒന്നിന് വൈകുന്നേരം 7.30  തീന്  ആരംഭിച്ച തുള്ളൽ യജ്ഞം രണ്ടാം തിയതി വൈകുന്നേരം 8.45 വരെ നീണ്ടു.   ലിംകാ ബുക്ക് ഓഫ് റിക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ജയകുമാർ നേരത്തെ ഇടം നേടിയിട്ടുണ്ട്.  45 കാരനായ ജയകുമാർ  ഈ അസാധാരണ വെല്ലുവിളി ഏറ്റെടുത്തത്.  

വീ വിധ വകുപ്പ്  പ്രതിനിധികൾ, ഗസറ്റഡ് ഓഫീസർമാർ, മെഡിക്കൽ സംഘം എന്നിവരടക്കം നിരീഷകരായി പങ്കെടുത്ത തുള്ളൽയജ്ഞം വീക്ഷിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് തുള്ളൽകലാകാരന്മാരും നാട്ടുകാരും എത്തി ആദ്യവസാനം പങ്കെടുത്തു.  ജയകുമാറിന്റെ ഒരുവർഷത്തെ ആത്മസമർപ്പണവും ഭഗീരഥപ്രയത്‌നവും ലക്ഷ്യം കണ്ട ദിവസമായിരുന്നു ഗീന്സ് റിക്കാർഡ്.  തുള്ളൽ കലാകാരനായ പിതാവ് കലാമണ്ഡലം ജനാർദ്ദനൻ, കലാമണ്ഡലം പ്രഭാകരൻ, പുന്നശ്ശേരി പ്രഭാകരൻ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിച്ചതോടെയാണ് യജ്ഞത്തിന് തിരശ്ശീല ഉയർന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗണപതി സ്തുതിയായ ഗണപതിപ്രാതൽ കഥയോടെ ആയിരുന്നു തുടക്കം. രാമചരിതം, കല്യാണസൗഗന്ധികം, രുഗ്മിണീസ്വയംവരം, ബകവധം, നളായണിചരിതം, ഗരുഡഗർവ്വഭംഗം, നാരദപരീക്ഷ, കൃഷ്ണാർജ്ജുനവിജയം, സന്താനഗോപാലം, കിരാതം എന്നീ പത്ത‌് കഥകളാണ് തുള്ളലിലൂടെ ആവിഷ്‌കരിച്ചത്. ഓരോ മണിക്കുറിനുശേഷവും 10 മിനിട്ട് ഇടവേളയാണ് അനുവദിച്ചിരുന്നത്. ഭക്ഷണമായി ജ്യൂസും പഴങ്ങളും മാത്രമായിരുന്നു. പിതാവ് കലാമണ്ഡലം ജനാർദ്ദനൻ പാട്ടുകാരനായി. പിന്നണിയിൽ മക്കളായ ശബരിനാഥ്, സ്വാമിനാഥ് എന്നിവരും ഭാര്യ സന്ധ്യയും സഹോദരൻ സുനിലും ആദ്യവസാനം പരിപാടിയിൽ സംബന്ധിച്ചു. 

പാട്ടുകാരായി പെരുവ അഭിലാഷ്, കലാമണ്ഡലം പ്രസൂൻ, കലാമണ്ഡലം കവിത, അമ്പലപ്പുഴ സുരേഷ് വർമ്മ, പക്കമേളക്കാരായി മഹേഷ് പാലാ, ഷിനോജ് കാർത്തികേയൻ, കലാമണ്ഡലം അജിത്ത്, അമ്പലപ്പുഴ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.  സംസ്ഥാനത്തുടനീളം തുള്ളൽപരിശീലനം നൽകി, നിരവധി തുള്ളൽ വേദികളിൽ ഹർഷാരവം ഏറ്റുവാങ്ങിയ ജയകുമാർ തുള്ളൽയജ്ഞത്തിനായി പ്രത്യേക പരിശീലനത്തിലായിരുന്നു. നിത്യേന 20 കിലോമീറ്റർ ദൂരം നടപ്പും യോഗയും പ്രത്യേക വ്യായാമമുറകളും ആഹാരക്രമീകരണവും ജയകുമാറിനെ രാജ്യം അറിയപ്പെടുന്ന തുള്ളൽ കലാകാരനായി വളർത്തി.

Hot Topics

Related Articles