കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മന്ത്രിയുടെ മകന്റെ സുഹൃത്ത്

ലഖ്നൗ: കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ സുഹൃത്ത് വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ പിസ്റ്റളിൽ നിന്നാണ് വെടിയേറ്റിരിക്കുന്നത്. പുലർച്ചെ നാല് മണിയോടെയാണ് വികാസിന് വെടിയേറ്റതെന്നാണ് പ്രാഥമിക നി​ഗമനം.

Advertisements

ഉത്തർപ്രദേശിലെ ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനയ്‍യുടെ തലയ്ക്കാണ് വെടിയേറ്റത്. രാത്രിയിൽ വിനയ്‍യ്ക്കൊപ്പം ആറ് പേരുണ്ടായിരുന്നു. മന്ത്രിയുടെ വീട്ടിൽ വച്ച് അവരൊന്നിച്ചാണ് അത്താഴം കഴിച്ചത് എന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പിസ്റ്റൾ കണ്ടെത്തിയതിനു പിന്നാലെ പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ സി സി ടി വിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികാസ് ശ്രീവാസ്തവയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാൽ ആ സമയത്ത് മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നും അയാൾ ഇന്നലെ ഡൽഹിയിലായിരുന്നെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വിനയ് തനിക്കും കുടുംബത്തിനും വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. വിനയ്‍യുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി കൗശൽ കിഷോർ പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.