കൊച്ചി: കൊച്ചിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. കുറുപ്പംപടിയിലാണ് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലിനെയാണ് (28) ഒരു സംഘം വെട്ടിക്കൊന്നത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ അൻസിലിന് ഒരു കോൾ വന്നു. ഫോണിൽ സംസാരിക്കാനായി അൻസിൽ പുറത്തിറങ്ങി. ഇതിനു ശേഷം രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽവെച്ചാണ് അക്രമി സംഘം അൻസിലിനെ വെട്ടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴുത്തിന് വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അൻസിലിനെ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ച് ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതക കാരണം വ്യക്തമല്ല. സംഭവ സ്ഥലത്തുനിന്ന് ഒരുമൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്.