ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് ഗുണ്ടാ ആക്രമണം; കരിങ്കല്ലിന് അടിയേറ്റ് ബംഗാൾ സ്വദേശിയ്ക്ക് പരിക്ക്; ആക്രമണം നടത്തിയ ഡ്രാക്കുള ബാബു കസ്റ്റഡിയിൽ

തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് ഗുണ്ടാ ആക്രമണം. കരിങ്കല്ലിന് അടിയേറ്റ് ബംഗാൾ സ്വദേശിയ്ക്ക് പരിക്ക്. ആക്രമണം നടത്തിയ നിരവധി കേസുകളിൽ പ്രതിയായ ഡ്രാക്കുള ബാബുവിനെ വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ക്രിസ്മസ് ദിനമായ ശനിയാഴ്ച ഉച്ചയോടെ തിരുനക്കര മൈതാനത്തായിരുന്നു അക്രമ സംഭവങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ സംഘങ്ങൾ സ്ഥിരമായി തമ്പടിക്കുന്നുണ്ട്. ഇത്തരത്തിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. ഇതിനിടെയാണ് ഉച്ചയോടെ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

ഇവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശിയെ ഡ്രാക്കുള ബാബു എന്ന നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട ആക്രമിക്കുകയായിരുന്നു. കരിങ്കല്ലിന് തലയ്ക്കടിയേറ്റ ബംഗാൾ സ്വദേശിയെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ ഡ്രാക്കുള ബാബുവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Hot Topics

Related Articles