കോട്ടയം ജില്ലയിൽ ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ഡാർക്ക് ഹണ്ട് ; ഒറ്റ ദിവസം കൊണ്ട് ജില്ലയിൽ പിടിയിലായത് 45 പ്രതികൾ

കോട്ടയം : ഗുണ്ടകളെയും ക്രിമിനലുകയും അമർച്ച ചെയ്യുന്നതിനായി ജില്ലാ പൊലീസിന്റെ ഓപ്പറേഷൻ ഡാർക്ക് ഹണ്ട്. ഒറ്റ ദിവസം കൊണ്ട് ജില്ലാ പൊലീസിന്റെ പിടിയിലായത് 45 പ്രതികളാണ്. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നീരജ്കുമാർ ഗുപ്തയുടെ നിർദേശാനുസരണം കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ട്’’ പദ്ധതിയ്ക്ക് തുടക്കമിട്ടത്.

Advertisements

ഓപ്പറേഷന്റെ ഭാഗമായി കോട്ടയം വെസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽപ്പെട്ട ദേഹോപദ്രവ കേസുകളിലെ 2 പ്രതികളെ പിടികൂടി. ഇത് കൂടാതെ കോട്ടയം വെസ്റ്റ്‌,കോട്ടയം ഈസ്റ്റ്‌, തൃക്കൊടിത്താനം,കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, എരുമേലി പൊലീസ് സ്റ്റേഷനിൽ പിടികിട്ടാപുള്ളികളായ പ്രഖ്യാപിച്ച കേസുകളിലെ 7 പ്രതികളേയും കസ്റ്റഡിയിൽ എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണര്‍കാട്, പള്ളിക്കത്തോട്, വാകത്താനം, തിടനാട്, മേലുകാവ്, മരങ്ങാട്ട്പള്ളി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍പ്പെട്ട 11 പ്രതികളേയും, ജില്ലയിലാകെ ജാമ്യമില്ലാ വാറണ്ടില്‍ ഉള്‍പ്പെട്ട 25 പ്രതികളേയും പിടികൂടിയിട്ടുണ്ട്.

Hot Topics

Related Articles