കോട്ടയം ജില്ലയിൽ ഗുണ്ടകളുടെ എണ്ണത്തിൽ മുന്നിൽ പാലാ; ക്രിമിനൽ സംഘങ്ങൾ തേർവാഴ്ച നടത്തുന്ന ഗാന്ധിനഗറിനെ തോൽപ്പിച്ച് പാലാ മുന്നിലെത്തിയത് ‘പഴയ കണക്കുകളുടെ’ പേരിൽ; ഒരു ഗുണ്ട മാത്രമുള്ള വെള്ളൂരിലെ ആ ഗുണ്ടയെ തേടി നാട്ടുകാർ

ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ഗുണ്ടാ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്ന ജില്ലയിലെ ഗുണ്ടകളുടെ പട്ടിക പൊലീസ് പുറത്തു വിട്ടപ്പോൾ മുന്നിൽ പാലാ. പാലായിൽ 32 ഗുണ്ടകൾ പൊലീസിന്റെ പട്ടികയിലുള്ളപ്പോൾ വെള്ളൂരിൽ ഒരാൾ മാത്രമാണ് ഗുണ്ടാപട്ടികയിലുള്ളത്. ഗുണ്ടാ സംഘങ്ങൾ ഏറെയുള്ള, നിരന്തരം ഗുണ്ടകൾ ഏറ്റുമുട്ടുന്ന ഗാന്ധിനഗർ സ്റ്റേഷൻ ലിമിറ്റിൽ പക്ഷേ, ഗുണ്ടകളുടെ എണ്ണം ഏറെ പിന്നിലാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പാലായ്ക്കും, 26 ഗുണ്ടകളുമായി രണ്ടാമത് നിൽക്കുന്ന ഏറ്റുമാനൂരിനും പിന്നിൽ മൂന്നാം സ്ഥാനം മാത്രമാണ് ഗാന്ധിനഗറിനുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് പാലായിലാണെന്നാണ് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്. മലയാള മനോരമയാണ് ഈ കണക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. എന്നാൽ, ഈ കണക്കിൽ ഒരു പ്രശ്‌നം ഉള്ളത് പഴയ കാലത്തെ കെ.ഡി പട്ടിക കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇപ്പോഴും ഗുണ്ടാ പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ അടുത്ത കാലത്ത് പൊലീസ് തയ്യാറാക്കിയ പട്ടിക പ്രകാരം 32 പേരാണ് കൊടും ക്രിമിനലുകളായി ഉള്ളത്. ഇവരിൽ പലരെയും കാപ്പ ചുമത്തി അകത്താക്കുകയും, നാട് കടത്തുകയും ചെയ്തു. എന്നാൽ, മുൻപ് കെ.ഡി ലിസ്റ്റിൽ ഉണ്ടായിരുന്നവരെ പലരെയും ജില്ലയിൽ പട്ടികയിൽ നിന്നും ഇനിയും നീക്കം ചെയ്തിട്ടില്ല.

എന്നാൽ, ഇപ്പോഴുള്ള പട്ടിക അപൂർണമാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ പട്ടിക പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആക്ടീവായ ഗുണ്ടകളുടെ പട്ടിക മാത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ, ഇതേ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും സജീവമായി നിരവധി ഗുണ്ടകളുണ്ട്. ഇവരെ ആരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനെട്ട് വയസ് പൂർത്തിയായവർ മുതൽ 26 വയസ് വരെയുള്ളവർ വരെയാണ് ഗുണ്ടാ പട്ടികയിൽ ഉള്ളത്. എന്നാൽ, ഇവരിൽ പലരെയും സാങ്കേതിക കാരണങ്ങൾ മാത്രം പറഞ്ഞ് പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്.

ലഹരി – ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായ നൂറിലേറെപ്പേർ ഇപ്പോഴും കോട്ടയം ജില്ലയിലുണ്ട്. എന്നാൽ, ചില സാങ്കേതികമായ കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ഇവരെ പട്ടികയിൽ നിന്നും ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗുണ്ടാ പട്ടിക വീണ്ടും വിപുലീകരിക്കേണ്ടി വരും. ഗുണ്ടാ തലവന്മാരുടെ കീഴിലുള്ള കുപ്രസിദ്ധവും, നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായവരുമായ ഗുണ്ടകളെ കണ്ടെത്തി ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇതിനാണ് പൊലീസ് സംവിധാനം സജമാകേണ്ടതെന്നാണ് ആവശ്യം.

Hot Topics

Related Articles