ഗുരുചിത്തിന് സഹായവുമായി കുടുംബശ്രീ അംഗങ്ങളും; നാട് ഒന്നിയ്ക്കണമെന്നും അഭ്യർത്ഥന

കോട്ടയം: അത്യപൂർവമായ എസ്.എം.എ രോഗബാധിതനായ തിരുവാതുക്കൽ ചെമ്പകയിൽ ഗുരുചിത്തിന് സഹായവുമായി കുടുംബശ്രീ അംഗങ്ങൾ. കോട്ടയം നഗരസഭയിലെ 24 ആം വാർഡിലെ 24 കുടുംബശ്രീകളിലെ അംഗങ്ങളാണ് ഗുരുചിത്തിന് സഹായവുമായി രംഗത്ത് എത്തിയത്.

Advertisements

കുടുംബശ്രീ അംഗങ്ങളും ഇവരുടെ കൂട്ടായ്മകളും ചേർന്ന് സമാഹരിച്ച 60000 രൂപയാണ് ഗുരുചിത്തിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച guruchith’s spinal muscular atrophy treatment truts നാണ് കുടുംബശ്രീ അംഗങ്ങൾ തുക കൈമാറിയത്. ട്രസ്റ്റ് കൺവീനർ കൂടിയായ നഗരസഭ അംഗം അഡ്വ.ടോം കോര അഞ്ചേരിയുടെ നേതൃത്വത്തിലാണ് കുടുംബശ്രീ അംഗങ്ങൾ തുക കണ്ടെത്തിയത്. 24 ആം വാർഡിലെ എഡിഎസിന്റെ പ്രസിഡണ്ട് ഷാഹിദാ ബഷീർ, സെക്രട്ടറി വിമലാ ചന്ദ്രൻ, കമ്മറ്റി അംഗങ്ങൾ, മറ്റ് പ്രവർത്തകർ, എന്നിവർ വാർഡ് കൗൺസിലർ അഡ്വ. ടോം കോര, ഫാ. ജോൺ വി. ഡേവിഡ്, ഡോ. നിധീഷ് മൗലാന എന്നിവരുടെ സാന്നിധ്യത്തിൽ ട്രസ്റ്റിന് തുക കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവാതുക്കൽ ചെമ്പകയിൽ പി.അജികേഷിന്റെയും ധന്യയുടെയും മകനായ 8 വയസുള്ള ഗുരുചിത്ത് ജന്മനാ തന്നെ എസ്.എം.എ രോഗ ബാധിതനാണ്.10000 പേരിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന ഈ അപൂർവ ജനിതക രോഗം യഥാസമയം ചികിൽസിച്ചില്ലെങ്കിൽ ശിശു മരണത്തിനും കടുത്ത വൈകല്യങ്ങൾക്കും ഇടയാകും. കേരളത്തിൽ 100ൽ അധികം എസ്.എം.എ കേസുകൾ ഉള്ളപ്പോൾ ദേശീയ തലത്തിൽ തിരിച്ചറിഞ്ഞ കേസുകളുടെ എണ്ണം 600ൽ കൂടുതൽ ആണ്. ഈ സാഹചര്യത്തിലാണ് ഗുരു ചിത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട്ടുകാർ guruchith’s spinal muscular atrophy treatment trust എന്ന പേരിലുള്ള ഒരു ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്.

Guruchithas Spinal Muscular Atrophy Treatment Trust
Axis Bank
Kottayam branch
Ac number- 921020052115075
Ifsc – UTIB0000051
Ph- 9947296557

Hot Topics

Related Articles