ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ തുടര്‍സമരപരിപാടികള്‍ തീരുമാനിക്കാൻ ഇന്ന് ഖാപ് മഹാ പഞ്ചായത്ത് ചേരും. മുസാഫര്‍നഗറിലെ സോറം ഗ്രാമത്തിലാണ് മഹാ പഞ്ചായത്ത് ചേരുക. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സംയുക്ത കിസാൻ മോര്‍ച്ച ഇന്ന് ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും.
ബ്രിജ്ഭൂഷണെതിരായ താരങ്ങളുടെ സമരം മുന്നില്‍ നിന്ന് നയിക്കാന്‍ ആണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അഞ്ചു ദിവസമാണ് ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങള്‍ സമയം അനുവദിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ ഭാവി സമര പരിപാടികള്‍ ഇന്ന് മുസഫര്‍ നഗറില്‍ ചേരുന്ന ഖാപ് മഹാപഞ്ചായത്തില്‍ തീരുമാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകസംഘടനകളും ഇന്നത്തെ ഖാപ് മഹാപഞ്ചായത്തില്‍ പങ്കെടുക്കും.ഇന്ത്യാ ഗേറ്റിലെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമരപ്രഖ്യാപനങ്ങള്‍ ഇന്ന് ചേരുന്ന മഹാ ഖാപ് പഞ്ചായത്ത് ചര്‍ച്ച ചെയ്യും.ടിക്രി, സിംഘു, ഗാസിയാബാദ് അതിര്‍ത്തികള്‍ ഉപരോധിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
അതേസമയം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും സംയുക്ത കിസാൻ മോര്‍ച്ച ബ്രിജ്ഭൂഷണിൻ്റെ കോലം കത്തിച്ചുകൊണ്ട് സമരം നടത്തും. എന്നാല്‍ താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടെക്കാം എന്ന ആശങ്ക ബി.ജെ.പിക്ക് ഉണ്ട്.