കടുത്തുരുത്തി ജി വി എച്ച് എസ്‌ എസിൽ ശിശുദിന ആഘോഷം നടന്നു

കടുത്തുരുത്തി : ഗവൺമെന്റ് വി എച്ച് എസ് എസ് ഇൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു .കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ ശിശുദിനാഘോഷത്തിന്റെ മാറ്റു വർദ്ധിപ്പിച്ചു. “ഐ ഡ്രീം ദെയർ ഫോർ ഐ ആം” എന്ന പരിപാടിയിലൂടെ കുട്ടികൾ തങ്ങളുടെ ഭാവിസ്വപ്നങ്ങളെ അതതു വേഷങ്ങളോടെ വേദിയിൽ അവതരിപ്പിച്ചു. ഗായകനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ അനുവിന്ദ് സുരേന്ദ്രൻ മുഖ്യാതിഥിയായി എത്തിആദരവ് ഏറ്റു വാങ്ങി.കുട്ടികളുടെ ചാച്ചാജിയായി രുദ്രാക്ഷ് കൃഷ്ണ ശിശുദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി എലിസബത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഡോ: ഷംല യു സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ രമേശൻ, വാർഡ് മെമ്പർ ടോമി നിരപ്പേൽ , പിടിഎ പ്രസിഡണ്ട് സുമേഷ് കുമാർ ,വൈസ് പ്രസിഡന്റ് രജീഷ് കുമാർ, സ്കൂൾ ലീഡർ ആവണി കെ വി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി രജനി പി ആർ നന്ദി രേഖപ്പെടുത്തി .

Advertisements

Hot Topics

Related Articles