ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലെത്തുന്ന വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി.ജസ്റ്റിസ് എം. നാഗപ്രസന്ന ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വോട്ടിങ് പ്രോത്സാഹിപ്പിക്കാനും ഉയർന്ന പോളിങ് നിരക്ക് രേഖപ്പെടുത്തുന്നതിന് സഹായിക്കാനുമാണ് സൗജന്യ വാഗ്ദാനം നല്‍കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രേരണ ഇതിനു പിന്നിലില്ലെന്നും അസോസിയേഷൻ കോടതിയില്‍ പറഞ്ഞു.
Advertisements