ഹാദേസ് – കുട്ടികളുടെ ക്യാമ്പ് സമാപിച്ചു

തിരുവഞ്ചൂർ: മോർ അന്തോണീയോസ് മോണാസ്റ്ററിയുടെ ആഭിമുഖ്യത്തിൽ തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടത്തിവന്ന കുട്ടികളുടെ 10 ദിവസത്തെ ക്യാമ്പ് ഹാദേസ് 2023 സമാപിച്ചു. ഇടുക്കി ഭദ്രാസനാധിപനും ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ധ്യാനകേന്ദ്രം സഹവികാരി ഫാ. ബിനോയ് കുന്നത്ത്, ഫാ. റെജി പോൾ, ഫാ. ഡോ. കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോമോൻ ജോൺ, ഫാ. ബിജു പണിക്കൻകുടി, ജിൻസൺ, സരുൺ സൈമൺ, ഡെയ്സി സജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles