കോട്ടയം : ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാജനറൽ ഹോസ്പിറ്റലിൽ നടത്തിയ കേശദാന ക്യാമ്പിൽ സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 55 ആളുകൾ കേശം ദാനം ചെയ്തു. ഈ കേശം ഉപയോഗിച്ച് ചോയ്സ് വിഗ്, തൃശൂർ ഹെയർ ഫോർ യൂ ചാരിറ്റബിൾ സൊസൈറ്റി ക്ക് സൗജന്യമായി വിഗ്ഗുകൾ തയാറാക്കി നൽകി. തുടർന്ന് ഹെയർ ഫോർ യൂ ചാരിറ്റബിൾ സൊസൈറ്റി പാലാ ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ജനറൽ ഹോസ്പിറ്റൽ പാലാ ഡോ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. യോഗം പാലാ മുൻസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആർ.എം.ഒ ഡോ.അരുൺ, ഡോ. രേഷ്മ , ഡോ. ശബരിനാഥ്,
പാലാ ജനറൽ ഹോസ്പിറ്റൽ ഡോ.ജെയിംസ്, മേരി മാത്യു, നഴ്സിംഗ് സൂപ്രണ്ടന്റ് സിന്ധു , പാലാ ജനറൽ ഹോസ്പിറ്റൽ സ്റ്റാഫ് കൌൺസിൽ സെക്രട്ടറി രഞ്ജിത്ത്, ചോയ്സ് വിഗ് തൃശൂർ, മഹേഷ് പി രാജു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസിഡന്റ്,ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റി. എന്നിവർ ആശംസ അറിയിച്ചു.ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റി സംഗീത സെൻ
പരിപാടിക്ക് നന്ദി രേഖപെടുത്തി.