വൈക്കം :ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റി യുടെ നാലാമത്തെ കേശദാന ക്യാമ്പയിൻ വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജിൽ നടന്നു. കോളേജ് യൂണിയന്റെയും NCC യുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പ്യായനിൽ 38 വിദ്യാർത്ഥിനികൾ കേശദാനം നടത്തി. ഇവിടെ നിന്നും സമാഹിരിച്ച തലമുടി ഉപയോഗിച്ചു ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റി വിഗ്ഗുകൾ നിർമ്മിച്ച് പാലാ ഗവ: ജനറൽ ഹോസ്പിറ്റലിലെ ഓകോളജി വിഭാഗവുമായി ചേർന്നു അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 നു നിർധരാരായ കാൻസർ ബാധിതരായ സ്ത്രീകൾക്ക് വിതരണം ചെയ്യുകയും ചെയ്യുമേന്ന് ഹെയർ ഫോർ യു വക്താവ് മഹേഷ് പി.രാജു ചടങ്ങിൽ അറിയിച്ചു. കേശദാന ചടങ്ങിന്റെ ഉദ്ഗാടണം കോളേജ് മാനേജർ റവ:ഫാദർ റെജു കണ്ണബുഴ നിർവഹിച്ചു ,NCC പോഗ്രാം ഓഫിസർ ലഫ് :റോയി മാത്യു, ശ്രീമതി ലിറ്റി തോമസ്, പ്രോഫസർ dr ജിംസൺ ഡി പറമ്പിൽ (പ്രിൻസിപ്പിൽ )ചടങ്ങിൽ സംസാരിച്ചു.തുടർന്നു പാലാ ഗവർമെന്റ് ജനറൽ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്ടുമെന്റ് Dr .ശബരീനാഥ് വിദ്യാർത്ഥികൾക്കായി കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.