ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയറും

തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയറും സംഘടിപ്പിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഉദ്യോഗർത്ഥികൾക്ക് മികച്ച ഭാവി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത് എന്ന് എം.എൽ.എ ഗോവിന്ദൻ മാസ്റ്റർ . ഫെസ്റ്റിന്റെ നാലാം ദിവസം ‘സ്ട്രൈഡ് 22’ മെഗാ ജോബ് ഫെയർ വഴി 2000 ത്തോളം ഉദ്യോഗാർത്ഥികൾ തൊഴിലവസരം സൃഷ്ടിക്കുക എന്ന ആശയം നടപ്പിലാക്കുകയാണ് ലക്ഷ്യം. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ ഡോ.എം സുർജിത്ത് കുടുംബശ്രീ മിഷൻജില്ലാ മിഷൻ കോർഡിനേറ്റർ സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ ആശംസ അർപ്പിച്ച് സംസാരിച്ചു.

കണ്ണൂർ ജില്ലയിൽ നിന്നും മറ്റു ജില്ലയിൽ നിന്നും നാലായിരത്തോളം വരുന്ന ഉദ്യോഗാർത്ഥികളാണ് ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. ഓൺ ലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം നേരിട്ട് നടക്കുന്ന അഭിമുഖം വഴി യോഗ്യരായ വ്യക്തികളെ തെരഞ്ഞെടുക്കുന്നു. പ്ലസ് ടു, എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾക്ക് വേദിയൊരുക്കുകയാണ് ഹാപ്പിനെസ്റ്റ് ഫെസ്റ്റ് .

Hot Topics

Related Articles