കൊച്ചി: സംവിധായകന് ലിജു കൃഷ്ണ പീഡനക്കേസില്‍ പ്രതിയായതിനാല്‍ നിവിന്‍ പോളി നായകനായ ‘പടവെട്ട്’ എന്ന പുതിയ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
Advertisements
പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നും കേന്ദ്ര സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് വി.ജി.അരുണ്‍ ഹര്‍ജി തള്ളുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയുടെ ഷൂട്ടിങ് ഘട്ടത്തില്‍ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.