കോഹ്‌ലി എന്റെ മികച്ച ബാറ്റർ അല്ല ; അയാളാണ് ഇന്ത്യയുടെ മികച്ച ബാറ്റർ ; നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്

മുംബൈ : ഇന്ത്യന്‍ ടീമില്‍ നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച ബാറ്ററെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ ക്രിക്കറ്റ് ലോകവും മുന്‍ ഇന്ത്യന്‍ താരങ്ങളും പല തട്ടിലാകും.ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജൻ ഇക്കാര്യത്തിൽ നിലപാട് വെളിപ്പെടുത്തുകയാണ്. വിരാട് കോഹ്ലിയോട് എല്ലാ ബഹുമാനവും ഉണ്ടെങ്കിലും നിങ്ങള്‍ എന്റെ മികച്ച ബാറ്ററല്ല എന്നാണ് ഹർഭജൻ പ്രതികരിച്ചത്.

Advertisements

എന്നാൽ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പുതിയ നായകന്‍ രോഹിത് ശര്‍മ്മയെയാണ് ഹര്‍ഭജന്‍ തന്റെ മികച്ച ബാറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്. ടെസ്‌റ്റോ ഏകദിനമോ ടി20യോ ഏതായാലും രോഹിത്തിന്റെ ബാറ്റിംഗ് അവിശ്വസനീയമാണെന്ന് ഹര്‍ഭജന്‍ പറയുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് പല അവസരത്തിലും അനായാസമാണെന്ന് തോന്നിയിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിരാട് കോഹ്ലിയോടും കെഎല്‍ രാഹുലിനോടും എല്ലാ ബഹുമാനവും ഉണ്ടെങ്കിലും ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശര്‍മ്മയാണെന്ന് ഹര്‍ഭജന്‍ പറയുന്നു. കൂടാതെ ബൗളര്‍മാരുടെ കാര്യത്തില്‍ ബുംറയെ ക്ലാസ്സ് എന്നാണ് ഹര്‍ഭജന്‍ വിശേഷിപ്പിച്ചത്. ടെസ്‌റ്റോ ,ടി20യോ ഏകദിനമോ ഏത് ഫോര്‍മാറ്റിലായാലും ബുംറ ടോപ് ക്ലാസ്സ് ബൗളറാണ്. ഇവര്‍ രണ്ടുപേരുമാണ് തന്റെ ലോകനിലവാരത്തിലുള്ള താരങ്ങളെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles