എല്ലാ വീട്ടിലും ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. കറിക്ക് മണവും രുചിയും വരാനാണ് കറിവേപ്പില കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ മുടിയുടെ എല്ലാ പ്രശ്നത്തിനും മികച്ച ഒരു പരിഹാരം കൂടിയാണ് കറിവേപ്പില. മുടിയില്‍ തേയ്ക്കുന്ന എണ്ണ ചൂടാക്കുമ്ബോള്‍ അതില്‍ കറിവേപ്പില ചേര്‍ക്കാറുണ്ട്. അത്തരത്തില്‍ നരച്ച മുടി കറുപ്പിക്കാനും കറിവേപ്പില വളരെ നല്ലതാണ്.
ഈ കാലഘട്ടത്തില്‍ നിരവധി പേരാണ് അകാലനര മൂലം വിഷമിക്കുന്നത്. അതിനായി കെമിക്കല്‍ ഡെെ ഉപയോഗിക്കുമ്ബോള്‍ പലര്‍ക്കും അലര്‍ജി വരും. കൂടാതെ ഇത്തരം കെമിക്കല്‍ ഡെെ നര ഇരട്ടിയായി വളരുന്നതിന് കാരമാകുന്നു. ഇത് തടയാൻ പ്രകൃതിദത്തമായ ഒരു ഡെെ നോക്കാം. വീട്ടിലുള്ള ചില സാധനങ്ങള്‍ മാത്രം മതി ഇത് തയ്യാറാക്കാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആവശ്യമായ സാധനങ്ങള
1. കറിവേപ്പില
2. കറ്റാര്‍വാഴ
3. ബദാം
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നിങ്ങള്‍ക്ക് ആവശ്യമായ അത്രയും കറിവേപ്പില എടുക്കുക. ഇത് കഴുകി ഇതിന്റെ തണ്ട് കളഞ്ഞ് ഇല മാത്രമെടുത്ത് ഒരു ചീനച്ചട്ടിയില്‍ ഇടുക. ശേഷം മൂന്ന് ബദാം കൂടി ഇട്ട് നല്ലപോലെ ചൂടാക്കുക. ഇല നല്ലപോലെ വറുത്ത ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം മിക്സിയില്‍ ഇട്ട് നല്ലപോലെ പൊടിച്ച് എടുക്കുക.
ശേഷം ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില പൊടിയും നെല്ലിക്കപ്പൊടിയും ചേര്‍ത്ത് വറുത്ത് എടുക്കുക. ഒരു കറുത്ത നിറം ആകുന്നവരെ ഇളക്കണം. ശേഷം കറ്റാര്‍വാഴ ജെല്ല് എടുത്ത് മിക്സിയില്‍ അടിച്ചെടുക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കി വച്ച പൊടികളില്‍ ചേര്‍ത്ത് മികിസ് ചെയ്യുക. 20 മിനിട്ട് ഈ ഡെെ അടച്ച് സൂക്ഷിക്കുക. അതുകഴിഞ്ഞ് ചെറിയ പാത്രത്തില്‍ ആവശ്യത്തിന് എടുത്ത് അന്ന് തന്നെ തലയില്‍ തേയ്ക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ മുടി കഴുകി എടുക്കുക. നര അകറ്റാനും മുടി വളരാനും ഇത് സഹായിക്കുന്നു.