ദില്ലി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. അവാർഡുകൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹൈക്കോടതിയിൽ ഹർജിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹർജിയിൽ കൈകൊണ്ടതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലില്‍ പറയുന്നു. അവാർഡ് നിർണയത്തില്‍ അക്കാഡമി ചെയർമാന്റെ ഭാഗത്ത് നിന്നും പരിധി വിട്ട ഇടപെടലുണ്ടായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ലിജീഷ് മുല്ലേഴത്തിനായി അഭിഭാഷകരായ പി സുരേഷൻ, കെഎൻ പ്രഭു, റെബിൻ ഗ്രാലൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.