കോഴിക്കോട്: ഹർഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കണ്ടെത്തലുകൾ ശരി എന്ന നിലപാടല്ല താൻ സ്വീകരിച്ചതെന്നും, ഹർഷിന പറയുന്നത് വിശ്വസിക്കുന്നു എന്നും മന്ത്രി പറഞ്ഞു. അത് കോഴിക്കോട് എത്തി ഹർഷിനയെ കണ്ടപ്പോൾ പറഞ്ഞതാണെന്നും വീണ ജോർജ് വ്യക്തമാക്കി. നടപടികൾ ഉണ്ടാകും എന്നതിൽ തർക്കം ഇല്ല. പിന്മാറി പോകുന്ന വിഷയം അല്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹർഷിനയ്ക്ക് നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുന്നതിനു വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞത്. ധനസഹായം ഉൾപ്പടെ രണ്ട് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭയിൽവെച്ച് തീരുമാനമെടുത്തത്. സംഭവത്തിൽ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തി. പൊലീസ് അന്വേഷണം നടക്കുകയാണ്. സമയബന്ധിതമായി നടക്കും, മാത്രമല്ല അതിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് അന്വേഷണത്തിൻ്റെ പാശ്ചാത്തലത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കും. സർക്കാർ കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ല. ഒരു സ്ത്രീ അനുഭവിച്ച വേദനയാണ്. പൊലീസ് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടികൾ ഉണ്ടാകും. പൊലീസ് അന്വേഷിക്കട്ടേയെന്നും മാതൃകാപരമായ നടപടി ഉറപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.