കോട്ടയം മണിപ്പുഴ – ഈരയിൽക്കടവ് ബൈപ്പാസിൽ വൻ ലഹരി വേട്ട : കാറിൽ വിൽപ്പനയ്ക്കെത്തിച്ച ആറ് ലക്ഷത്തിൻ്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി

കോട്ടയം: ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസിൽ വൻ ലഹരി വേട്ട. ആഡംബര കാറിൽ കടത്തികൊണ്ടു വന്ന ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. രണ്ടു പേർ അറസ്റ്റിൽ.

Advertisements

പാലക്കാട് സ്വദേശികളായ പട്ടാമ്പി, വെല്ലപ്പുഴ, പുത്തൻ പീടിയേക്കൽ അബൂബക്കർ മകൻ സൈനുൽ ആബിദ് (24), ഒറ്റപ്പാലം കടമ്പഴിപ്പുറം ,പാലയ്ക്കൽ ഹനീഫ മകൻ റിയാസ് (34) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘവും ,ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ സഞ്ചരിച്ച മാരുതി ബലോനൊ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് ജില്ലയിലേയ്ക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ ജോൺസൺ ആൻ്റണി, എ. എസ്.ഐ രവീന്ദ്രൻ, സിപിഒ ജോജി, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ ,ശ്രീജിത്ത്. ബി. നായർ ,തോംസൺ. കെ. മാത്യു ,അജയകുമാർ, എസ്. അരുൺ, അനീഷ്. വി.കെ, ഷിബു പി.എം. ഷമീർ സമദ് എന്നിവർ ചേർന്നാണു് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles