സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരത്തും എറണാകുളത്തും യെല്ലോ അലേർട്ട്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇടവിട്ട ശക്തമായ മഴ ലഭ്യമാകുന്നതിന് പിന്നാലെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരത്തിന് പുറമേ എറണാകുളം ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്.

വരുംമണിക്കൂറുകളിൽ എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇവിടെ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റിടങ്ങളിൽ നേരിയ മഴയുണ്ടാകാം.മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Hot Topics

Related Articles