ഇവന് അഹങ്കാരമാണല്ലോ ആരാണിവൻ എന്ന് പ്രൊഡ്യൂസര്‍ ; ആദ്യമായി കണ്ടപ്പോള്‍ തന്നെ അയാളു‌ടെ കണ്ണില്‍ ഒരു തീയുണ്ട് ; പൃഥ്വിരാജിനെക്കുറിച്ച് എ കെ സാജൻ

ന്യൂസ് ഡെസ്ക് : മലയാള സിനിമാ രംഗത്തെ താരരാജവായി കരിയറിലെ മികച്ച സമയത്താണ് പൃഥിരാജ്. 41 കാരനായ പൃഥിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്.ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ള സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. നടൻ, നിര്‍മാതാവ്, സംവിധായകൻ തുടങ്ങി പല മേഖലകളില്‍ പൃഥിരാജ് സാന്നിധ്യം അറിയിക്കുന്നു. കരിയറില്‍ ഇന്ന് വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും വിവാദങ്ങളും കുറ്റപ്പെടുത്തലുകളും പൃഥിയെ തേടി വന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.

Advertisements

അഹങ്കാരിയാണെന്ന ആക്ഷേപം കരിയറിലെ തുടക്കകാലത്ത് പൃഥിരാജിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ പ്രബലര്‍ ന‌ടനെതിരെ തിരിഞ്ഞ സാഹചര്യവും ഉണ്ടായി. എന്നാല്‍ ഇതെല്ലാം മറികടന്ന് മോളിവുഡില്‍ എ‌ടുത്ത് മാറ്റാൻ പറ്റാത്ത ഒരു സഥാനത്തേക്ക് പൃഥിരാജ് ഉയര്‍ന്നു. പൃഥിരാജിനെക്കുറിച്ച്‌ സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ എകെ സാജൻ. ഇദ്ദേഹത്തിന്റെ പുതിയ സ്റ്റോപ് വയലൻസ് എന്ന സിനിമയില്‍ നായകനായത് പൃഥിരാജാണ്. അന്ന് പൃഥിയു‌ടെ തുടക്ക കാലമാണ്. പുതുമുഖമാണെങ്കിലും അന്നേ ഒരു പൃഥിരാജ് ഒരു താരത്തെ പോലെയാണ് പെരുമാറിയതെന്ന് എകെ സാജൻ പറയുന്നു. കാൻ ചാനല്‍ മീഡിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുകളില്‍ ഷൂട്ട് ആണ്. ഇവന് അഹങ്കാരമാണല്ലോ ആരാണിവൻ എന്ന് പ്രൊഡ്യൂസര്‍. അവന്റെ ആത്മവിശ്വാസമായിരിക്കുമെന്ന് ഞാൻ പറഞ്ഞു. അയാള്‍ വന്നിരുന്നപ്പോള്‍ തന്നെ ഒരു സ്റ്റാറിനെ കണ്ടു. ഇന്നത്തെ രാജുവിനെ പോലെയാണ് അന്നും വന്നിരിക്കുന്നത്. ഇരുന്ന ശേഷം കേള്‍ക്കാം എന്ന് പറഞ്ഞു. എനിക്ക് ഉള്ളില്‍ ചിരിയും വരുന്നുണ്ട്. പക്ഷെ അയാള്‍ താരമെന്ന നിലയില്‍ അപ്പോഴേ പരുവപ്പെട്ടതാണെന്നും എകെ സാജൻ വ്യക്തമാക്കി.

അതേസമയം ഭയങ്കര കഷ്ട‌പ്പാടിലാണ് ആ സിനിമയില്‍ പൃഥിരാജ് അഭിനയിച്ചതെന്നും എകെ സാജൻ പറയുന്നു. അത്ര സൗകര്യമേ ആ പടത്തില്‍ തരാനുള്ളൂ. കുറഞ്ഞ ബഡ്ജറ്റാണ്. ആ പടത്തില്‍ ഉപയോഗിച്ച ബൈക്കില്‍ തന്നെയാണ് ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേക്ക് പൃഥിരാജ് വന്നത്. ഒരു സൂപ്പര്‍സ്റ്റാറിനെ പോലെ തന്നെയാണ് അന്ന് രാജുവിന്റെ സമീപനം. രാത്രിയൊന്നും ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ല. പക്ഷെ രാജു അന്ന് തന്നെ സക്സസ്ഫുള്‍ സ്റ്റാറായി. അയാള്‍ പരുങ്ങി നില്‍ക്കാതെ തന്റെ ത‌ട്ടകം ഇത് തന്നെയാണെന്ന് മനസിലാക്കിയെന്നും എകെ സാജൻ ചൂണ്ടിക്കാട്ടി.

പൃഥിരാജിന്റെ തുറന്ന‌ടിച്ച പ്രകൃതമാണ് തുടക്കകാലത്ത് നടന് വിനയായത്. മോഹൻലാല്‍, മമ്മൂട്ടി ഉള്‍പ്പെ‌ടെയുള്ള താരങ്ങള്‍ക്കെതിരെ പൃഥിരാജ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. രണ്ട് പേരും പ്രായത്തിന് ചേര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നില്ല എന്നായിരുന്നു വിമര്‍ശനം. പരാമര്‍ശം നടനെതിരെ വ്യാപക ആരാധക രോഷം ഉയരാൻ ഇ‌ടയാക്കി. അതേസമയം ഇന്ന് ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും പൃഥിരാജ് മാറി നില്‍ക്കാറാണ് പതിവ്.

ഒ‌ട്ടും സൗന്ദര്യമുള്ള ഫ്രെയ്മുകളല്ല. ആ കഥ പറയാൻ എനിക്ക് താരത്തെ ആവശ്യമുണ്ടായിരുന്നില്ല. പുതിയ ആളെ വെക്കാമെന്ന് തീരുമാനിച്ചു. ആരെന്ന അന്വേഷണത്തിലാണ് പൃഥിയിലേക്കെത്തിയതെന്ന് എകെ സാജൻ പറയുന്നു. പൃഥിരാജിനെ ആദ്യമായി കണ്ടപ്പോള്‍ അയാളു‌ടെ കണ്ണില്‍ ഒരു തീയുണ്ട്. അന്നേ ഒരു സ്റ്റാര്‍ കിഡ് ആണ്. ആദ്യമായി കഥ പറയാൻ ചെന്നപ്പോള്‍ ഓ‌ടി എന്റെ കാലില്‍ വീഴുമെന്നാണ് കരുതിയത്. കാരണം അടുത്ത പടം കിട്ടുകയല്ലേ. എന്നാല്‍ പൃഥിരാജ് പതിനഞ്ച് മിനുട്ട് എന്നെ ഇരുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.