വൈക്കം: സ്കൂൾ ഹെഡ്മിസ്ട്രസിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പോളശേരി ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കൽ രമേഷ് കുമാറിന്റ ഭാര്യ ശ്രീജ (48) യെ യാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപിക തൂങ്ങി നിൽക്കുന്നത് കണ്ട ബന്ധുക്കൾ ഉടൻ വൈക്കം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് രമേഷ് കുമാർ വൈക്കം കോടതിയിലെ ജീവനക്കാരനാണ്. ഒരു മകനുണ്ട്.
Advertisements