പാലാ . മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃ ത്വത്തിൽ പുറത്തെടുത്തു. പള്ളിക്കത്തോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളിൽ കളിക്കുന്നതിനിടെ അരയിൽ നിന്നു ഊരിപ്പോയ അരഞ്ഞാണം അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു നെഞ്ചിൽ എന്തോ തടഞ്ഞിരിക്കുന്നതായി കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചു.
ഇതിനിടെ വീട്ടുകാർ നോക്കിയപ്പോൾ അരഞ്ഞാണം നഷ്ടപ്പെട്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയും ഡോ. വിപിൻ ലാലിന്റെ നേതൃത്വത്തിൽ എക്സ്റേ എടുത്തു നടത്തിയ പരിശോധനയിൽ അരഞ്ഞാണം വയറിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ് , അനസ്തെറ്റിസ്റ്റുകളായ ഡോ. ലിബി.ജി.പാപ്പച്ചൻ , ഡോ.സേവ്യർ ജോൺ എന്നിവരുടെ നേതൃത്വത്തിൽ കുഞ്ഞിനെ എൻഡോസ്കോപ്പിക്കു വിധേയയാക്കി. തുടർന്നു സുരക്ഷിതമായി കുഞ്ഞിന്റെ വയറ്റിൽ നിന്നു അരഞ്ഞാണം പുറത്തെടുത്തു . സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങി.