കോട്ടയം : മഴ ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ വലിയതോതിൽ പകർച്ചവ്യാധി പടരുകയാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലെ അവസ്ഥ വളരെ മോശമാണ്, ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മതിയായ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല, മരുന്നുകളുടെ അപര്യാപ്തതയും ലാബുകളിൽ നിന്നും പരിശോധന ഫലം വൈകുന്നതിലും പ്രതിഷേധിച്ച് നാളെ ജൂലായ് 11 ചൊവ്വാഴ്ച ജില്ലാ ആശുപത്രിയ്ക്ക് മുൻപിൽ പ്രക്ഷോഭം സംഘടിപ്പിക്കും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാഹചര്യം ഇനി ഉണ്ടാകരുത്.
എത്രയും വേഗന്ന് കോട്ടയം ജില്ലാ ആശുപത്രി, ഇ എസ് ഐ, അടക്കമുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളുടെ ശോചന്യവസ്ഥ പരിഹരിച് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു.