തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് കിലോയോളം പഴകിയ ഇറച്ചി പിടികൂടി. കാക്കാത്തോടിലെ കരീംസ് റസ്റ്റോറന്റില്‍ നിന്നാണ് പാചകം ചെയ്യുന്നതിന് വൃത്തിഹീനമായ രീതിയില്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്.
തളിപ്പറമ്പ് നഗരത്തിലെ പതിനെട്ടോളം ഭക്ഷണശാലകളിലാണ് വ്യാഴാഴ്ച്ച ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഇതിലാണ് കപ്പാലത്തിനു സമീപം കാക്കാത്തോട്ടിലെ കരീംസ് റസ്റ്റോറന്റില്‍ നിന്ന് പാചകം ചെയ്യാനായി തയ്യാറാക്കിയ ഇറച്ചി വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തത്. കുപ്പത്തെ തട്ടുകടയില്‍ നിന്നും നിരോധിത ഡിസ്പോസിബിള്‍ ഗ്ലാസും, മറ്റൊരു സ്ഥാപനത്തില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ടെത്തിയ ചെറിയ ന്യൂനതകള്‍ പരിഹരിക്കാന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പ്രതിമാസ പരിശോധനകള്‍ നടത്തുന്നതിനാല്‍ ഭക്ഷണശാലകള്‍ ശുചിത്വം പാലിക്കുന്നതായാണ് കാണുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും തളിപ്പറമ്പ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അബദുല്‍ സത്താര്‍ പറഞ്ഞു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജോ പി.ജോസഫ്, കെ.ജി.ദീപവല്ലി, എം.വി.റഹിയ്യ, അര്‍ച്ചന മൂര്‍ക്കോത്ത് വളപ്പില്‍ എന്നിവരും പങ്കെടുത്തു.