ദിവസേന 12 സിഗരറ്റ് വലിക്കുന്നതിന് തുല്യം ; ഏകാന്തത നിങ്ങളെ രോഗിയാക്കും ; അറിയേണ്ടതെല്ലാം

ന്യൂസ് ഡെസ്ക് : ഏകാന്തത മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുകയും ദിവസേന 12 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.50 ശതമാനത്തിലേറെ മുതിര്‍ന്നവരും തീവ്രമായ ഏകാന്തത അനുഭവിക്കുന്നുവെന്നാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

Advertisements

ഒറ്റപ്പെട്ടുകഴിയുന്നവരില്‍ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ്. ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളില്‍ മറവിരോഗവും വിഷാദരോഗവും ഉത്കണ്ഠരോഗങ്ങളും കൂടുതലായി കണ്ടുവരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീവ്രമായ ഏകാന്തത മരണസാധ്യത 30 ശതമാനംവരെ വര്‍ധിപ്പിക്കും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗവും ഏകാന്തത കൂട്ടും. 87 ശതമാനം വയോജനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നത് വീടിന് പുറത്തിറങ്ങുന്നതാണെന്നാണ് എ.എ.ആര്‍.പി. പഠനം സൂചിപ്പിക്കുന്നത്. ശാരീരികവ്യായാമം 72 ശതമാനം പേര്‍ക്കും മറ്റുള്ളവരുമായി നേരില്‍ക്കണ്ട് ആശയവിനിമയം നടത്തുന്നത് 83 ശതമാനം പേര്‍ക്കും സന്തോഷം നല്‍കുന്നു. വേണ്ടപ്പെട്ടവരുമായി ഫോണിലൂടെ സംസാരിക്കുന്നതില്‍ 79 ശതമാനം വയോജനങ്ങളും സന്തോഷംകണ്ടെത്തുന്നു.

ഏകാന്തതയകറ്റാൻ ഇവ ശീലമാക്കാം

ദിവസേന ഒരുമണിക്കൂറെങ്കിലും വ്യായാമംചെയ്യണം 

രാവിലെയും വൈകീട്ടും അരമണിക്കൂര്‍ ഇളംവെയില്‍കൊണ്ട് നടക്കാം.

സമപ്രായക്കാരായ സുഹൃത്തുക്കളുമായി അരമണിക്കൂറെങ്കിലും നേരിട്ട് സംസാരിക്കാം.

രാത്രിയില്‍ കിടക്കുന്നതിനു മുൻപ് അരമണിക്കൂര്‍ പാട്ടുകേള്‍ക്കാം.

പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാൻ സമയം ചെലവിടാം.

മക്കളോടോ കൊച്ചുമക്കളോടോ സംസാരിച്ച്‌ പുതിയ കാര്യങ്ങള്‍ പഠിക്കാം. കുട്ടികളോടൊപ്പം കളിക്കുകവഴി മനസ്സ് ഊര്‍ജസ്വലമാകും.

പഴയ സഹപാഠികളുമായി മാസത്തിലൊരിക്കലെങ്കിലും വീഡിയോ കോളിലൂടെയെങ്കിലും സംസാരിക്കാൻ ശ്രമിക്കാം.

വര്‍ഷത്തിലൊരിക്കലെങ്കിലും പഴയ സുഹൃത്തുക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതും നല്ലതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.