കനത്ത മഴയും കാറ്റും: പുതുപ്പള്ളി പാലൂർപടി റോഡിൽ മരം വീണു; ഗതാഗത തടസം; വാഹനങ്ങൾ വഴി തിരിഞ്ഞ് പോകണമെന്ന് നിർദേശം

കോട്ടയം: കനത്ത മഴയിലും കാറ്റിലും പുതുപ്പള്ളി പാലൂർപടി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പുതുപ്പള്ളി പാലൂർപടി റോഡിൽ റോഡിന്റെ അവസാന ഭാഗത്താണ് മരം വീണ് ഗതാഗത തടസം ഉണ്ടായത്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് ഇത്തരത്തിൽ മരം വീണത്. തുടർന്ന് റോഡിൽ ഗതാഗത തടസവും ഉണ്ടായി. തുടർന്ന് അഗ്നിരക്ഷാ സേനാ അധികൃതർ എത്തി മരം വെട്ടിമാറ്റുകയാണ്. മരം വെട്ടിമാറ്റുന്ന ജോലികൾ ഇവിടെ പുരോഗമിക്കുകയാണ്.

Hot Topics

Related Articles