തിരുവനന്തപുരം : മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ആറായി. ഏറ്റവും ഒടുവിൽ എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 31 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട് , കണ്ണൂർ, മലപ്പുറം, പത്തനംതിട്ട , തൃശ്ശൂർ ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധ൯ (ജൂലൈ 31) അവധി ആയിരിക്കും. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
Advertisements