മുണ്ടക്കയത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയം ഏന്തയാറിൽ മണിമലയാറിന്റെ ഉത്ഭവ പ്രദേശത്ത് മലവെള്ളപ്പാച്ചിൽ. മണിമലയാറിന്റെ ഉത്ഭവ പ്രദേശത്താണ് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയസമയത്ത് ഉണ്ടായതിനു സമാനമായ രീതിയിലാണ് മലവെള്ളം ഒഴുകിയെത്തുന്നത്. ഇതേ തുടർന്നു പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടുക്കി ജില്ലയിലെ ഉറുമ്പിക്കരയിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേത്തിനു സമാനമായ സാഹചര്യത്തിലാണ് ഇക്കുറിയും മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജിന്റെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
മനിമലയാറിന്റെ ഉത്ഭവ പ്രദേശമായ പുല്ലകയാറ്റിലാണ് വലിയ തോതിൽ മലവെള്ള പാച്ചിൽ. അടുത്ത കാലത്ത് പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് അനുഭവപ്പെട്ട മലവെള്ള പാച്ചിലിന് സമാനമായ അവസ്ഥയാണ് നിലവിൽ ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ ജില്ലയിൽ ഒരിടത്തും ഇന്നലെ കനത്ത മഴ അനുഭപ്പെട്ടിരുന്നില്ല. കൂട്ടിക്കൽ പ്രദേശത്തും ചെറിയ രീതിയിലുള്ള ചാറ്റൽ മഴ മാത്രമാണ് അനുഭവ പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
കൂട്ടിക്കലിലോ മുണ്ടക്കയം പ്രദേശത്തോ ഉരുൾ പൊട്ടിയതായുള്ള സൂചനകളും പുറത്തു വന്നിട്ടില്ല.
എന്നാൽ വാഗമണ്ണിലും, കൂട്ടിക്കൽ അപ്പുറം ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ തുടരുന്നതായാണ് വിവരം. ഈ പ്രദേശങ്ങളിൽ എവിടെയെങ്കിലും ഉരുൾ പൊട്ടലോ, മണ്ണിടിച്ചിലോ ഉണ്ടായതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് സമഗ്രമായി പഠിച്ച് കൃഷിയിലും കൃഷിരീതികളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം അറിയിച്ചത്.
കേരളത്തെ വിവിധ സോണുകളായി തിരിച്ച് ഓരോ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ആ മേഖലയിൽ കൃഷി ചെയ്യേണ്ട കാർഷിക ഉൽപ്പന്നങ്ങളുടെ സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്നും ഷോൺ ജോർജിന് മന്ത്രി ഉറപ്പ് നൽകി..