കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ രണ്ടാം ദിവസവും വന്‍ ഗതാഗത കുരുക്ക്. ഇന്നലെ രണ്ടേമുക്കാലോടെ തുടങ്ങിയ ഗതാഗത കുരുക്കാണ് ഇപ്പോഴും തുടരുന്നത്. എട്ടാം വളവില്‍ ലോറി കുടുങ്ങി ഞായറാഴ്ച വൈകീട്ട് മുതല്‍ അര്‍ധരാത്രി വരെ കുരുക്കുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും ഗതാഗതം സ്തംഭിച്ചു.
Advertisements
ഇന്നലെ 16 ചക്രമുള്ള ലോറി ചുരത്തിന്റെ വളവില്‍ കുരുങ്ങിയപ്പോള്‍ നന്നാക്കാനാവത്ത സാഹചര്യമുണ്ടാവുകും പിന്നീട് ക്രെയിനുപയോഗിച്ച് എടുത്തു മാറ്റുകയുമായിരുന്നു. ഇത് ഗതാഗതം തടസപ്പെടുന്നതിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് പലരും ചുരം കയറിപോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവധി ആഘോഷിക്കാനെത്തിയ ആളുകളുടെ വലിയ തിരക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്.