ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ സാധ്യത: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന സർക്കാർ; ആളുകൾ മാറിതാമസിക്കണമെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ സന്ദേശം

കോട്ടയം: വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ മുന്നറിയിപ്പുമായി സർക്കാർ. സർക്കാർ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ ഈ അപകട സാധ്യതാ പ്രദേശത്തു നിന്നും മാറി താമസിക്കണമെന്നു ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Advertisements

ജില്ലയിലെ മേലുകാവ്,മൂന്നിലവ്, തലനാട്,തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ പല മേഖലകളിലും അതുപോലെ തന്നെ മണ്ണിടിച്ചിൽ സാധ്യതയുമുണ്ട്. ഈ മേഖലകളിലും താമസിക്കുന്ന ആളുകൾ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നാണ് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് കൃത്യമായ നിർദ്ദേശം സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഇത് അനുസരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles