പ്രളയദുരിതത്തിൽ അകപ്പെട്ട സഹോദരങ്ങൾക്ക് കനിവിന്റെ കൈത്താങ്ങുമായി: ജില്ലാ പഞ്ചായത്ത്

കോട്ടയം: ജില്ലയുടെ മലയോര പ്രദേശങ്ങളിൽ പ്രളയദുരിതം അനുഭവിച്ചവർക്ക് വേണ്ടി കോട്ടയം ജില്ലാ പഞ്ചായത്ത് നെസ്‌ലെ ഇന്ത്യ സി.എസ്.ആർ ഫണ്ടുപയോഗിച്ചു, ജെസിഐ വൈക്കത്തിന്റെ സഹകരണത്തോടു കൂടി 1500 രൂപ വിലവരുന്ന 3000 ഭക്ഷ്യധാന്യ കിറ്റ് ദുരന്ത മേഖലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലുൾപ്പെട്ട പത്തു പഞ്ചായത്തുകളിലായി കുടുംബങ്ങൾക്ക് നൽകുന്നു.

Advertisements

കനിവിന്റെ കൈത്താങ്ങ് എന്ന ഈ പരിപാടിയുടെ ഉദ്ഘാടനം നവംബർ ആറാം തീയതി 3 മണിക്ക് മുണ്ടക്കയം സിഎസ്ഐ ചർച്ച് പാരിഷ് ഹാളിൽ വെച്ച് കേരളാ കോൺഗ്രസ്സ് (എം) പാർട്ടി ചെയർമാനും, എക്സ് എം.പി.യുമായ ശ്രീ.ജോസ് കെ മാണി നിർവഹിക്കും. കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലുളള നാല് ഗ്രാമപഞ്ചായത്തുകളിലേയ്ക്കുളള കിറ്റ് വിതരണം 7-ാം തീയതി ഞായറാഴ്ച 11.30 ന് കാഞ്ഞിരപ്പളളി കത്തീഡ്രൽ പളളിയുടെ ലൂർദ് പാരീഷ്ഹാളിൽ വച്ച് കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് എൻ.ജയരാജ് എം.എൽ.എ നിർവ്വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോമസ് ചാഴികാടൻ എം. പി മുഖ്യതിഥിയാകുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് റീജിയണൽ കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ ജോയി സക്കറിയാസ്, ജെ.സി.ഐ ഇൻഡ്യാ സോൺ പ്രസിഡന്റ് ശ്രീനാഥ് എസ്, കോർഡിനേറ്റർ, സി.എസ്.ആർ. കണക്ട് – റ്റിറ്റോ മാത്യു, ദിലീഷ് മോഹൻ, വിജയ് മംഗളം, ചെയർമാൻ സി.എസ്.ആർ കണക്ട് – വിനോദ് നാരായണൻ, ഹോസ്റ്റ് ലോം പ്രസിഡന്റ് കെ.ജി.ശ്രീജിത്ത് പണിക്കർ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രൻ, ഡിപിസി മെമ്പറും, മുൻ ജില്ലാപഞ്ചായത്തംഗവുമായ സി.പി.ഐ.എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി കെ.രാജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എസ്.പുഷ്പമണി, ജസ്സി ഷാജൻ, ടി.എൻ.ഗിരീഷ് കുമാർ, മഞ്ജു സുജിത്ത്, എരുമേലി ഡിവിഷൻ മെമ്പർ ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഡിവിഷൻ മെമ്പർ പി.ആർ.അനുപമ, കങ്ങഴ ഡിവിഷൻ മെമ്പർ ഹേമലത പ്രേം സാഗർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് കെ.എം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ കെ. ആർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മാമൻ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീകുമാരന്‍ നായർ സി ആർ, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് റ്റി.എസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ജോർജ്ജ് മാത്യു എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles