’29 മുറിവുകള്‍, തെളിവായി വീഡിയോ കോളും സിസിടിവി ദൃശ്യങ്ങളും’; വിഷ്ണുപ്രിയ വധക്കേസില്‍ ശിക്ഷ തിങ്കളാഴ്ച വിധിക്കും

പാനൂർ : കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത് ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു പ്രണയനൈരാശ്യത്തിന്‍റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സൗഹൃദത്തില്‍ നിന്ന് പിൻവാങ്ങിയതിന്‍റെ പേരില്‍ ഇരുപത്തിമൂന്നുകാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി ശ്യാംജിത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്ക് ശിക്ഷ നല്‍കണമെന്ന് വിഷ്ണുപ്രിയയുടെ അമ്മ പറഞ്ഞു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.വി.മൃദുലയാണ് നാടിനെ നടുക്കിയ കൊലപാതക കേസില്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ അംഗീകരിച്ചായിരുന്നു വിധി. 2022 ഒക്ടോബർ 22നായിരുന്നു ദാരുണമായ സംഭവം നടന്നത്. സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

Advertisements

മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകള്‍ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസില്‍ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്‍റെയും പാനൂരില്‍ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പിടിക്കപ്പെടാതിരിക്കാൻ അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലർ സിനിമ പ്രതി പല തവണ കണ്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഒരാളെ എങ്ങനെ കഴുത്തറുത്ത് കൊല്ലാം എന്നതില്‍ പ്രതി ഇന്റർനെറ്റില്‍ സെർച്ച്‌ ചെയ്തതും, പരമാവധി ശിക്ഷ എത്ര കിട്ടുമെന്നും, ജയിലില്‍ നിന്ന് എത്ര വർഷം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴയുമെന്നുമെല്ലാം സെർച്ച്‌ ചെയ്ത് പഠിച്ചിരുന്നു കൊലപാതക്തതില്‍ കുറ്റബോധമില്ലെന്നും പതിനാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങി ജീവിക്കാമല്ലോ എന്നുമായിരുന്നു പ്രതി അന്വേഷണത്തിനിടെ ആവർത്തിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.