കോട്ടയം : അന്നനാളം ചുരുങ്ങി പോകുന്ന ഗുരുതരമായ രോഗം ബാധിച്ച ഒരു വയസുള്ള പെൺകുട്ടിയ്ക്കായി നാട് ഒന്നിക്കുന്നു. മൂലവട്ടം തച്ചകുന്ന് വാഴക്കാലായിൽ ശ്രീജേഷി (മാമൻ ) ന്റെ മകൾ ശിഖയുടെ ചികിത്സയ്ക്കായാണ് മൂലവട്ടത്തെ നാട്ടുകാർ കൈ കോർക്കുന്നത്.
അന്നനാളം ചുരുങ്ങുന്ന ഗുരുതരമായ അവസ്ഥയോടെയാണ് ശിഖ ജനിച്ചത്.
കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ രോഗത്തിന്റെ സ്ഥിതി തിരിച്ചറിഞ്ഞത്. തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ നൽകുകയായിരുന്നു.
ഇവിടെ ഒന്നിലധികം ശസ്ത്രക്രിയ നടത്തിയിട്ടും കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയായിരുന്നു. തുടർന്ന് , കൊച്ചി അമൃത അശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു ലക്ഷത്തോളം രൂപയാണ് ആദ്യം ചിലവിനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലായി. ദിവസ വേദനക്കാരനായ ശ്രീജേഷിനും കുടുംബത്തിനും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഈ വലിയ തുക കണ്ടെത്തുക ദുഷ്കരമാണ്. ഈ സാഹചര്യത്തിൽ നമ്മുടെ ഓരോരുത്തരുടെയും സ്നേഹത്തിന്റെ വിലയാണ് ആ കുരുന്ന് തേടുന്നത്. നമ്മളാൽ കഴിയുന്ന സഹായം ആ കുഞ്ഞിന് വേണ്ടി ചെയ്യുമല്ലോ.
ഗൂഗിൾ പേ – 9747450518
അക്കൗണ്ട് നമ്പർ – 49890100001875
ഐഎഫ്.ഐസ്.ഇ കോഡ് – BARBOKODIMA
BRANCH – KODIMATHA
ഫോൺ
9747450518
9947746637